കേരളം

kerala

ETV Bharat / bharat

പൂജയ്‌ക്കിടെ അക്രമാസക്‌തയായി ; മുറിയില്‍ ഉറങ്ങുകയായിരുന്ന ഒമ്പതുകാരിയെ കഴുത്തറുത്ത് കൊന്ന് 15കാരി - girl murder minor cousin during religious ritual in rajastan

തിങ്കളാഴ്‌ച പുലര്‍ച്ചെ വീടിനുള്ളില്‍ പൂജ നടക്കുന്നതിനിടെ അക്രമാസക്തയായ പെണ്‍കുട്ടി മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് വയസുകാരിയുടെ കഴുത്തറുക്കുകയായിരുന്നു

ഒമ്പതുകാരിയുടെ കഴുത്തറത്ത് കൊന്നു  രാജസ്ഥാന്‍ പൂജ ഒമ്പതുകാരി കൊലപാതകം  ടൂംഗര്‍പുര്‍ ഒമ്പതുവയസുകാരിയെ കൊന്ന് പതിനഞ്ചുകാരി  കുട്ടിയെ കഴുത്തറത്ത് കൊന്ന് പതിനഞ്ചുകാരി  teenage girl stabs minor cousin to deathട  rajasthan girl kill minor cousin  girl murder minor cousin during religious ritual in rajastan  dungarpur teenage girl stabs minor cousin
പൂജ നടക്കുന്നതിനിടെ അക്രമാസക്‌തയായി; മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒമ്പതുകാരിയുടെ കഴുത്തറത്ത് 15കാരി

By

Published : Aug 2, 2022, 4:54 PM IST

ടൂംഗര്‍പുര്‍ (രാജസ്ഥാന്‍): രാജസ്ഥാനില്‍ മതപരമായ ചടങ്ങിനിടെ പതിനഞ്ചുകാരി ബന്ധുവായ ഒമ്പത് വയസുകാരിയെ കഴുത്തറത്ത് കൊന്നു. രാജസ്ഥാനിലെ ടൂംഗര്‍പുരില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി.

സംഭവ ദിവസം വീടിനുള്ളില്‍ പൂജ നടക്കുന്നതിനിടെ പെണ്‍കുട്ടി മുറിയില്‍ സൂക്ഷിച്ചിരുന്ന വാളെടുക്കുകയും തുടര്‍ന്ന് അക്രമാസക്തയാകുകയുമായിരുന്നുവെന്ന് ചിത്തരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗോവിന്ദ് സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ഭയപ്പെട്ട മാതാപിതാക്കള്‍ വീടിനുള്ളില്‍ നിന്ന് ഓടി പുറത്തിറങ്ങി. ഇതിന് പിന്നാലെ പെണ്‍കുട്ടി വാള്‍ ഉപയോഗിച്ച് തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയുടെ കഴുത്തറുക്കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഹോസ്റ്റലിലാണ് താമസിക്കുന്നത്. കുറച്ച് ദിവസത്തേക്ക് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പൂജ നടക്കുന്നത് കാരണം രണ്ട് ദിവസമായി പെണ്‍കുട്ടി ഒന്നും കഴിച്ചിരുന്നില്ലെന്നും കുടുംബം മൊഴി നല്‍കിയതായി സാഗ്‌വാഡ സര്‍ക്കിള്‍ ഓഫിസർ നര്‍പത്ത് സിങ് പറഞ്ഞു.

ഫോറന്‍സിക് വിദഗ്‌ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒമ്പത് വയസുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എച്ച്ഒ ഗോവിന്ദ് സിങ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details