ബറേലി/ഉത്തർപ്രദേശ്:ബറേലിയിൽ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ബുധനാഴ്‌ചയാണ് ഒരുസംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. കുട്ടിയും അമ്മയും രണ്ട് മുറികളിലായി ജോലി ചെയ്യവേ കാമുകനും സുഹൃത്തുക്കളും വീട്ടിൽ കയറി പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ഓടിരക്ഷപെട്ടുവെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
ശബ്‌ദം കേട്ട് വന്ന കുട്ടിയുടെ അമ്മ പെൺകുട്ടിയെ ബഹേദിയിലെ ആരോഗ്യകേന്ദ്രത്തിലും തുടർന്ന് ബറേലിയിലെ ആശുപത്രിയിലും എത്തിച്ചു. 50 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവും രണ്ട് ആൺമക്കളും സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.