അഹമ്മദാബാദ് :സഹോദരനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി പതിനാറുകാരൻ. ഗുജറാത്തിലെ ഗ്ലോബേജ് ഗ്രാമത്തിലാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തര്‍ക്കം രൂക്ഷമായപ്പോള്‍ സഹോദരനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി 16കാരന്‍ ; മൃതദേഹം കിണറ്റില്‍ തള്ളി - gujarat murder
തർക്കം രൂക്ഷമാവുകയും പതിനൊന്ന് വയസുകാരനായ അനിയനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു
തുടർച്ചയായി ഗെയിം കളിച്ചുകൊണ്ടിരുന്ന അനിയൻ മൊബൈൽ നൽകാൻ വിസമ്മതിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗെയിം കളിക്കാൻ ഫോണ്‍ ലഭിക്കാതായതോടെ പ്രകോപിതനായ പതിനാറുകാരൻ അനിയനുമായി വാക്ക് തർക്കത്തിലായി. തുടർന്ന് തർക്കം രൂക്ഷമാവുകയും പതിനൊന്നുവയസുകാരനായ അനിയനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവ ശേഷം അനിയന്‍റെ മൃതദേഹം കിണറ്റിൽ തള്ളിയ പ്രതി സ്വദേശമായ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പതിനാറുകാരനെ കസ്‌റ്റഡിയിലെടുത്തു. ജോലിക്കായാണ് പതിനാറുകാരനും കുടുംബവും രാജസ്ഥാനിൽ നിന്ന് ഗുജറാത്തിൽ എത്തിയത്.