കേരളം

kerala

ETV Bharat / bharat

വളർത്തുനായയെ ചൊല്ലി തർക്കം; സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയില്‍ - കോയമ്പത്തൂർ പെട്രോൾ ബോംബ്

നായയെ തല്ലിയതിനെ തുടർന്ന് തന്നെയും സുഹൃത്തിനെയും ശകാരിച്ചതിന്‍റെ പേരിലാണ് യുവാവ് നായയുടെ ഉടമസ്ഥയായ സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞത്.

Teen hurls petrol bomb at woman news  Teen hurls petrol bomb at woman  argument over pet dog  argument over pet dog news  coimbatore  coimbatore petrol bomb  coimbatore petrol bomb news  വളർത്തുനായയെ ചൊല്ലി തർക്കം  വളർത്തുനായയെ ചൊല്ലി തർക്കം വാർത്ത  വളർത്തുനായ വാർത്ത  സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബ്  ; സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞു  യുവാവ് അറസ്റ്റിൽ  പെട്രോം ബോംബ്  കോയമ്പത്തൂർ  കോയമ്പത്തൂർ വാർത്ത  പെട്രോൾ ബോംബ് വാർത്ത  കോയമ്പത്തൂർ പെട്രോൾ ബോംബ്  കോയമ്പത്തൂർ പെട്രോൾ ബോംബ് വാർത്ത
സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ 17കാരൻ അറസ്റ്റിൽ

By

Published : Jul 18, 2021, 6:45 PM IST

കോയമ്പത്തൂർ: വളർത്തുനായയെ ഉപദ്രവിച്ചതിന് ശകാരിച്ച സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ 17കാരൻ അറസ്റ്റിൽ. നായയെ തല്ലിയതിനെ തുടർന്ന് തന്നെയും സുഹൃത്തിനെയും ശകാരിച്ചതിന്‍റെ പേരിലാണ് യുവാവ് നായയുടെ ഉടമസ്ഥയായ സ്‌ത്രീയ്‌ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

യുവാവും സുഹൃത്തുമൊന്നിച്ച് റോഡിലൂടെ നടക്കവേ നായ ഇവരെ നോക്കി കുരയ്‌ക്കുകയായിരുന്നു. അതേ തുടർന്ന് ഇവർ നായയെ ഉപദ്രവിച്ചു. ഇത് കണ്ട ഉടമസ്ഥ ശകാരിച്ചതോടെ ഇരുവരും സ്ഥലം വിട്ടുവെങ്കിലും അതിന് ശേഷം മറ്റൊരാളുമായി മടങ്ങിയെത്തിയ യുവാവ് സ്‌ത്രീയുമായി വീണ്ടും തർക്കിക്കാൻ തുടങ്ങി.

ALSO READ: കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യൻ സ്വാമി

ഒടുവിൽ സംഘർഷം രൂക്ഷമായതോടെ യുവാവ് കയ്യിലുണ്ടായിരുന്ന ഒരു കുപ്പി പെട്രോൾ പുറത്തെടുത്ത് കത്തിച്ച് സ്‌ത്രീയ്‌ക്ക് നേരെ വീശി. സംഭവത്തിൽ സ്‌ത്രീയുടെ വീടിനും ചുമരിനും കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details