ന്യൂഡൽഹി:പെഗാസസ് വിഷയത്തിൽ ടെക് പാനൽ പരിശോധിച്ച ഫോണുകളിൽ പെഗാസസ് സ്‌പൈവെയറിന്‍റെ സാന്നിധ്യം ഉണ്ടെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് പാനൽ പരിശോധിച്ച 29 ഫോണുകളിൽ ഒന്നിലും പെഗാസസ് സ്‌പൈവെയറിന്‍റെ സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞില്ല. പെഗാസസ് വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട അഞ്ച് ഫോണുകളിൽ മാൽവെയർ കണ്ടെത്തിയെന്നും എന്നാൽ അത് പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ആണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ എന്തൊക്കെ വെളിപ്പെടുത്താം എന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ 2021 ഒക്‌ടോബറിലാണ് സ്വതന്ത്ര വിദഗ്‌ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്.