ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം; തെലങ്കാനയില്‍ യുവാവിനെ ബന്ധു വധിച്ചു - crime news
മുപ്പത്തെട്ടുകാരനായ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറാണ് കൊല്ലപ്പെട്ടത്. യുവാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദ്: ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് തെലങ്കാനയില്‍ യുവാവിനെ ബന്ധു കൊലപ്പെടുത്തി. ജഗിതല്‍ ജില്ലയിലാണ് തിങ്കളാഴ്‌ച വൈകുന്നേരം മുപ്പത്തെട്ടുകാരനായ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടത്. മലിയാല മണ്ഡലത്തിലെ ബന്ധുവിനെ കാണാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. യുവാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്‍റെ അച്ഛന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.