റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ സകൂള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കൊണ്ടഗാവിലെ കീർവാഹിയിലെ സർക്കാർ പ്രീ സെക്കൻഡറി സ്‌കൂളിലെ ജോഹാരി മർകം, പൂനം താക്കൂർ, മിതാലി വർമ എന്നീ അധ്യാപകരാണ് സസ്‌പെന്‍ഷനിലായത്. 25 വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു (Girl Students Pour Hot Oil On Their Hands).
വ്യാഴാഴ്‌ചയാണ് സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥികളുടെ കൈകളില്‍ അധ്യാപകര്‍ തിളപ്പിച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചത്. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് വിദ്യാര്‍ഥിനികളെ അധ്യാപകര്‍ ചോദ്യം ചെയ്‌തിരുന്നു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കഴിയാതായതോടെ അധ്യാപകര്‍ തിളച്ച എണ്ണ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി. പരസ്‌പരം കൈകളില്‍ ഒഴിക്കാന്‍ നിര്‍ദേശിച്ചു. അധ്യാപകര്‍ നിര്‍ബന്ധിച്ചതോടെ വിദ്യാര്‍ഥിനികള്‍ പരസ്‌പരം എണ്ണയൊഴിച്ച് കൈ പൊള്ളിക്കുകയായിരുന്നു (Teachers Suspended In Chhattisgarh).
പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും :സംഭവത്തിന് പിന്നാലെ അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിലെത്തി പ്രതിഷേധ സമരം നടത്തി. സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സുരക്ഷിതരല്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി (Chhattisgarh News Updates).