ചെന്നൈ (തമിഴ്‌നാട്) : കന്യാകുമാരിയിലെ വിദ്യാലയത്തില്‍ മതപരിവര്‍ത്തനത്തിന് ശ്രമം നടത്തി എന്ന ആരോപണം നേരിട്ട അധ്യാപികയെ ജേലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻപില്‍ മഖേശ്. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അദ്ദഹം വ്യക്തമാക്കി. അധ്യാപികയ്‌ക്കെതിരെ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.
മതപരിവര്‍ത്തന ആരോപണം നേരിട്ട അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ - ബിയാട്രയിസ് തങ്കം
സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളാണ് വിഷയത്തില്‍ അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്
അധ്യാപികയെ ഞങ്ങള്‍ താത്‌കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സ്‌കൂളില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന്‍റെ റിപ്പോർട്ട് കാത്തിരിക്കുന്നു. നിമനവുമായി ബന്ധപ്പെട്ട് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് എല്ലാ സർക്കാർ സ്‌കൂളുകള്‍ക്കും ഞങ്ങൾ സർക്കുലർ നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഹിന്ദുക്കളെ കുറിച്ച് ആക്ഷേപകരമായ പ്രസ്‌താവനകൾ നടത്തുകയും ക്രിസ്ത്യന്‍ മതത്തെ മഹത്വവൽക്കരിക്കുകയും ചെയ്‌തെന്ന ആരോപണമാണ് അധ്യാപിക ബിയാട്രിസ് തങ്കത്തിനെതിരെ ഉയര്‍ന്നത്. വിദ്യാര്‍ഥിയില്‍ നിന്ന് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളാണ് വിഷയം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.