ലക്‌നൗ: ഓൺലൈൻ ക്ലാസ് നൽകുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. അംബേദ്‌കർ നഗർ സ്വദേശിയായ കൃഷ്‌ണകുമാർ യാദവ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഗോണ്ടയിലെ വീട്ടിൽ ഓൺലൈൻ ക്ലാസ് നൽകുകയായിരുന്ന യാദവിനെ രണ്ട് പേർ ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവരാജ് ബുധനാഴ്‌ച പറഞ്ഞു.
സഹോദരിയുമായുള്ള ബന്ധത്തിനെതിരെ ശാസിച്ചു, അധ്യാപകനെ ഓൺലൈൻ ക്ലാസ് നൽകുന്നതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി - കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ ഓൺലൈൻ ക്ലാസ് നൽകുന്നതിനിടെ അക്രമി വീട്ടിൽ കയറി ചെന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
സംഭവത്തിൽ അക്രമികളായ സന്ദീപ് യാദവിനെയും ജഗ്ഗ എന്ന ജവാഹിർ മിശ്രയേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്ന ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതിനാൽ പ്രതികളെ തിരിച്ചറിയാൻ എളുപ്പം സാധിച്ചു. അധ്യാപകന്‍റെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും വിഷയത്തിൽ യാദവ് ശാസിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മുഖ്യ പ്രതി സന്ദീപ് പൊലീസിനോട് പറഞ്ഞു.
സ്വകാര്യ സ്‌കൂളിൽ അധ്യാപകനായ യാദവ് അധ്യാപിക കൂടിയായ സഹോദരിക്കൊപ്പമാണ് താമസം. പ്രതികളെ റിമാൻഡ് ചെയ്‌തു.