നാസിക് (മഹാരാഷ്ട്ര):സ്‌കൂളില്‍ വൃക്ഷത്തൈ നടല്‍ പരിപാടിക്കിടെ ആര്‍ത്തവമുള്ള വിദ്യാര്‍ഥിനികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍. ത്രയംബകേശ്വർ താലൂക്കിലെ ദേവ്ഗാവിലുള്ള സര്‍ക്കാര്‍ ഗേൾസ് ആശ്രമം സ്‌കൂളിലാണ് സംഭവം. ആര്‍.ടി ദേവരെ എന്ന അധ്യാപകനാണ് ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ മരത്തൈ നടാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തിയത്.
ആര്‍ത്തവമുള്ളവരെ പൊതുപരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അധ്യാപകൻ: പരാതിയുമായി വിദ്യാര്‍ഥിനികള്‍ - ആര്‍ത്തവമുള്ള വിദ്യാര്‍ഥിനികളെ തൈ നടാന്‍ അനുവദിക്കാതെ അധ്യാപകന്‍
ആര്‍ത്തവ സമയത്ത് തൈ നട്ടാല്‍ നശിച്ചുപോകുമെന്ന് പറഞ്ഞാണ് അധ്യാപകന്‍ പെണ്‍കുട്ടികളെ വിലക്കിയത്.
ആര്‍ത്തവമുള്ള വിദ്യാര്‍ഥിനികളെ മരം നടാന്‍ അനുവദിക്കാതെ അധ്യാപകന്‍; സംഭവം സ്‌കൂളിലെ വൃക്ഷത്തൈ നടല്‍ പരിപാടിക്കിടെ
കഴിഞ്ഞ വര്‍ഷം ചില പെണ്‍കുട്ടികള്‍ നട്ട തൈകള്‍ നശിച്ചുപോയത് അവര്‍ ആര്‍ത്തവ സമയത്ത് നട്ടതുകൊണ്ടാണെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ തടഞ്ഞത്. അധ്യാപകനെതിരെ പരാതിയുമായി ഒരു വിദ്യാര്‍ഥിനി രംഗത്തു വന്നു. പരീക്ഷയില്‍ മാര്‍ക്കു കുറയ്ക്കുമെന്ന് മുന്‍പ് ഇതേ അധ്യാപകന്‍ തന്നോട് പറഞ്ഞതായും വിദ്യാര്‍ഥിനി ആരോപിച്ചു.