കേരളം

kerala

ETV Bharat / bharat

'സാനിറ്ററി പാഡിന് പത്തു രൂപ വേണം': വിദ്യാർഥിനിയോട് പണം ചോദിച്ച് അധ്യാപിക - student complaint against teacher in dhanbad

ക്ലാസ് സമയത്ത് ആർത്തവം ആരംഭിച്ചതിനെ തുടർന്ന് അധ്യാപികയോട് വിദ്യാര്‍ഥിനി സാനിറ്ററി പാഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്ത് രൂപ തന്നാൽ മാത്രമേ സാനിറ്ററി പാഡ് നൽകാൻ ആകൂ എന്ന് ഓഫിസ് മുറിയിൽ ഉണ്ടായിരുന്ന അധ്യാപിക പറഞ്ഞു. നിവർത്തിയില്ലാതെ രണ്ടാം നിലയിലെ ക്ലാസിൽ ചെന്ന് പണം കൊണ്ടുവന്ന് അടച്ച ശേഷം മാത്രമാണ് അധ്യാപിക വിദ്യാർഥിനിക്ക് സാനിറ്ററി പാഡ് കൈമാറിയത്.

Teacher asked money for sanitary pad  Dhanbad Public School  വിദ്യാർഥിനിയോട് പണം ചോദിച്ച് അധ്യാപിക  പത്ത് രൂപ തരാതെ സാനിറ്ററി പാഡ് തരില്ല  സാനിറ്ററി പാഡിന് പണം ആവശ്യപ്പെട്ട് അധ്യാപിക  ധൻബാദ് സാനിറ്ററി പാഡ് കേസ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  dhanbad public school sanitary pad issue  national news  malayalam news  student complaint against teacher in dhanbad  സാനിറ്ററി പാഡ്
'പത്ത് രൂപ തരാതെ സാനിറ്ററി പാഡ് തരില്ല' : വിദ്യാർഥിനിയോട് പണം ചോദിച്ച് അധ്യാപിക, അന്വേഷണം ആരംഭിച്ച് വിദ്യഭ്യാസ വകുപ്പ്

By

Published : Sep 30, 2022, 8:26 AM IST

Updated : Sep 30, 2022, 8:44 AM IST

റാഞ്ചി: ജാര്‍ഖണ്ഡിൽ സാനിറ്ററി പാഡ് ആവശ്യപ്പെട്ട സ്‌കൂള്‍ വിദ്യാർഥിനിയോട് അധ്യാപിക പണം ചോദിച്ചതായി പരാതി. ധൻബാദ് പബ്ലിക് സ്‌കൂളിൽ സെപ്‌റ്റംബർ 16നാണ് സംഭവം. സ്‌കൂളിലെ ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്.

ക്ലാസ് സമയത്ത് ആർത്തവം ആരംഭിച്ചതിനെ തുടർന്ന് അധ്യാപികയോട് വിദ്യാര്‍ഥിനി സാനിറ്ററി പാഡ് ആവശ്യപ്പെട്ടിരുന്നു. ഓഫിസ് മുറിയിൽ ചെന്നാൽ ലഭിക്കുമെന്ന് അധ്യാപിക പറഞ്ഞതിനെ തുടന്ന് വിദ്യാര്‍ഥിനി അവിടെ ചെന്ന് തിരക്കി. എന്നാൽ പത്ത് രൂപ തന്നാൽ മാത്രമേ സാനിറ്ററി പാഡ് നൽകാൻ ആകൂ എന്ന് ഓഫിസ് മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു അധ്യാപിക പറഞ്ഞു.

സാനിറ്ററി പാഡ് മാറ്റിയ ശേഷം ക്ലാസ് മുറിയിൽ ചെന്ന് പണം എടുത്തുകൊണ്ട് വരാമെന്ന് വിദ്യാർഥിനി അഭ്യർഥിച്ചെങ്കിലും അധ്യാപിക വിസമ്മതിച്ചു. നിവർത്തിയില്ലാതെ രണ്ടാം നിലയിലെ ക്ലാസിൽ ചെന്ന് പണം കൊണ്ടുവന്ന് അടച്ച ശേഷം മാത്രമാണ് അധ്യാപിക വിദ്യാർഥിനിക്ക് സാനിറ്ററി പാഡ് കൈമാറിയത്. ഈ ദുരനുഭവം വിദ്യാർഥിനി വീട്ടിലറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ സംഭവത്തിൽ ജില്ല വിദ്യാഭ്യാസ മേധാവിക്ക് പരാതി നൽകി.

വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി മാനേജ്‌മെന്‍റുമായും അധ്യാപകരുമായും ഇരയായ പെൺകുട്ടിയോടും രക്ഷിതാക്കളുമായും സംസാരിച്ചു. പ്രഥമ ശുശ്രൂഷകൾ സൗജന്യമാണെന്നിരിക്കെ വിദ്യാർഥിയോട് പണം ആവശ്യപ്പെട്ടത് എന്തിനാണെന്നും ഉദ്യോഗസ്ഥർ ചോദിച്ചു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ നടപടി സ്വീകരിക്കുമെന്നും ജില്ല വിദ്യഭ്യാസ മേധാവി അറിയിച്ചു.

Last Updated : Sep 30, 2022, 8:44 AM IST

ABOUT THE AUTHOR

...view details