കേരളം

kerala

ETV Bharat / bharat

ജഗന്‍മോഹന്‍ റെഡ്ഡിയുടെ ക്ഷേമഭരണം ചന്ദ്രബാബു നായിഡുവിന് ദഹിക്കില്ലെന്ന് മന്ത്രി പെർനി വെങ്കട്ടരാമയ്യ - ജഗന്‍മോഹന്‍ റെഡ്ഡി

ജഗന്‍ മോഹൻ റെഡ്ഡി മെയ് 30 ന് രണ്ടുവർഷത്തെ ഭരണം പൂർത്തിയാക്കുമെന്നും 129 വാഗ്ദാനങ്ങളിൽ 107 എണ്ണം പൂർത്തീകരിച്ചതായും ബാക്കിയുള്ളവ ഉടൻ പൂർത്തീകരിക്കാൻ ആലോചിക്കുന്നതായും പെർനി വെങ്കട്ടരാമയ്യ വ്യക്തമാക്കി.

TDP unable to bear welfare governance of YSRCP says Andhra minister TDP unable to bear welfare governance of YSRCP, says Andhra minister ജഗന്‍മോഹന്‍ റെഡ്ഡിയുടെ ക്ഷേമഭരണം ചന്ദ്രബാബു നായിഡുവിന് ദഹിക്കില്ലെന്ന് മന്ത്രി പെർനി വെങ്കട്ടരാമയ്യ ജഗന്‍മോഹന്‍ റെഡ്ഡി ജഗന്‍മോഹന്‍ റെഡ്ഡി മന്ത്രി പെർനി വെങ്കട്ടരാമയ്യ
ജഗന്‍മോഹന്‍ റെഡ്ഡിയുടെ ക്ഷേമഭരണം അംഗീകരിക്കാന്‍ ചന്ദ്രബാബു നായിഡുവിന് കഴിയില്ലെന്ന് മന്ത്രി പെർനി വെങ്കട്ടരാമയ്യ

By

Published : May 27, 2021, 8:50 AM IST

അമരാവതി: മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ക്ഷേമ ഭരണം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ടിഡിപി നേതാക്കളായ ചന്ദ്രബാബു നായിഡുവും മകന്‍ നാര ലോകേഷും വഴിതിരിച്ചുവിടൽ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആന്ധ്രപ്രദേശ് വാർത്താവിനിമയ പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കട്ടരാമയ്യ പറഞ്ഞു. 14 വർഷത്തെ ഭരണത്തിനിടെ നായിഡുവിന് നിർവഹിക്കാൻ കഴിയാത്ത ക്ഷേമപദ്ധതികൾ മുഖ്യമന്ത്രി നടപ്പാക്കിയതിനാൽ നായിഡുവിന്‍റെയും ലോകേഷിന്‍റെയും മാനസിക നില നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 30 ന് ജഗന്‍ മോഹൻ റെഡ്ഡി രണ്ടുവർഷത്തെ ഭരണം പൂർത്തിയാക്കുമെന്നും 129 വാഗ്ദാനങ്ങളിൽ 107 എണ്ണം പൂർത്തീകരിച്ചതായും ബാക്കിയുള്ളവ ഉടൻ പൂർത്തീകരിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read Also…..ലോക്ക്ഡൗണില്‍ പൊതുജനങ്ങള്‍ക്ക് 80,000 കോടി നഷ്ടമുണ്ടായെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

വോട്ടുകൾ‍ക്ക് വേണ്ടി മാത്രം പാർട്ടി മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ടിഡിപി അത് അവഗണിക്കുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പ്രകടന പത്രികയെ ബൈബിൾ, ഖുറാൻ, ഗീത എന്നിവയെപ്പോലെയാണ് പരിഗണിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ 94.5 ശതമാനം വാഗ്ദാനങ്ങൾ അദ്ദേഹം നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി മുഖ്യമന്ത്രി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പെർനി വെങ്കട്ടരാമയ്യ പറഞ്ഞു. നായിഡുവും മകനും ഹൈദരാബാദിൽ ഒളിച്ചിരിക്കുകയാണ്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി അശ്രാന്തമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details