കേരളം

kerala

ETV Bharat / bharat

TDP Chief Chandrababu Naidu Remanded നൈപുണ്യ വികസന അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ്

ACB Court Grants Remand Of Chandrababu Naidu : ടിഡിപി അധ്യക്ഷൻ എന്‍ ചന്ദ്രബാബു നായിഡു നൈപുണ്യ വികസന കോർപറേഷൻ അഴിമതി കേസിൽ 14 ദിവസത്തേക്ക് റിമാൻഡിൽ

n Chandrababu Naidu  Chandrababu Naidu remand  ACB Court  ACB Court grants Chandrababu Naidu remand  Rajahmundry Central Jail  Chandrababu Naidu case  ചന്ദ്രബാബു നായിഡു  ചന്ദ്രബാബു നായിഡുവിനെ റിമാൻഡ് ചെയ്‌തു  നൈപുണ്യ വികസന അഴിമതി  ടിഡിപി അധ്യക്ഷൻ റിമാൻഡിൽ
TDP Chief Chandrababu Naidu Remanded

By ETV Bharat Kerala Team

Published : Sep 10, 2023, 7:28 PM IST

Updated : Sep 10, 2023, 9:38 PM IST

വിശാഖപട്ടണം :ആന്ധ്രാപ്രദേശ്മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (TDP) അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിനെ (N Chandrababu Naidu) എസിബി (Anti-Corruption Bureau) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ചന്ദ്രബാബു നായിഡുവിനെ രാജമുണ്ട്രി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ഈ മാസം 22 വരെയാണ് റിമാൻഡ് കാലാവധി. നൈപുണ്യ വികസന കോർപറേഷൻ അഴിമതി കേസിലാണ് നായിഡുവിനെ ഇന്നലെ (9.9.2023) സിഐഡി അറസ്റ്റ് ചെയ്‌തത്.

റിമാൻഡ് ജാമ്യമില്ല വകുപ്പ് പ്രകാരം : പൊതുപ്രവർത്തകനെന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ചന്ദ്രബാബുവിനെ റിമാൻഡ്‌ ചെയ്‌തത് (Chandrababu Naidu Remanded). കള്ളക്കേസ് ചുമത്തിയാണ് അറസ്‌റ്റെന്ന് ചന്ദ്രബാബുവും അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചെങ്കിലും ശ്രമം വിഫലമായി. ഇന്നലെ വിജയവാഡയിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ചന്ദ്രബാബുവിനെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഇന്ന് രാവിലെ അഴിമതി വിരുദ്ധ ബ്യൂറോ (ACB) കോടതിയിൽ ഹാജരാക്കുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആന്ധ്ര നൈപുണ്യ വികസന കോര്‍പറേഷനുമായി (AP Skill Development Corporation) ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി കോടികളുടെ അഴിമതി നടത്തിയെന്നതാണ് കേസ്. പദ്ധതിക്കായി 3,350 കോടിയുടെ കരാറായിരുന്നു സര്‍ക്കാര്‍ 2015ല്‍ ജര്‍മന്‍ കമ്പനിയുമായി ഒപ്പിട്ടതെന്നും ഈ തുകയില്‍ നിന്നും ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വലിയൊരു തുക വകമാറ്റിയെന്നുമാണ് സിഐഡി (Criminal Investigation Department) വിഭാഗത്തിന്‍റെ കണ്ടെത്തൽ. പദ്ധതിയിൽ 10 ശതമാനം സർക്കാർ വിഹിതവും സീമൻസ് കമ്പനി 90 ശതമാനം വിഹിതവും എന്നായിരുന്നു കരാർ.

വ്യാജ ഇൻവോയ്‌സുകൾ വഴി പണം വകമാറ്റി :എന്നാൽ, തട്ടിപ്പിലൂടെ സംസ്ഥാന സർക്കാരിന് 300 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ അഡ്വാൻസ് ആയി നൽകിയ പണത്തിന്‍റെ ഭൂരിഭാഗവും വ്യാജ ഇൻവോയ്‌സുകൾ വഴി ഷെൽ കമ്പനികളിലേക്ക് വകമാറ്റിയെന്നും ഇൻവോയ്‌സുകളിൽ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ യഥാർഥ ഡെലിവറിയോ വിൽപനയോ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അതേസമയം, ചന്ദ്രബാബു നായിഡുവിന്‍റെ അറസ്‌റ്റിൽ ടിഡിപി (Telugu Desam Party) പ്രവർത്തകർ വലിയ പ്രതിഷേധം നടത്തിയിരുന്നു.

Read More :N Chandrababu Naidu Arrest : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍, പൊലീസ് നടപടി അഴിമതി കേസില്‍

Last Updated : Sep 10, 2023, 9:38 PM IST

ABOUT THE AUTHOR

...view details