കേരളം

kerala

ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് - ഗുജറാത്തിലെ ചുഴലിക്കാറ്റ്

മെയ് 18 ന് അതിരാവിലെ തന്നെ ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ പോർബന്ദറിനും മഹുവയ്ക്കുമിടയിൽ ഗുജറാത്ത് തീരം കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 Tauktae cyclone ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെ ചുഴലിക്കാറ്റ് cyclone in gujarat
ടൗട്ടെ ചുഴലിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

By

Published : May 16, 2021, 9:34 PM IST

ന്യൂഡൽഹി: അടുത്ത 24 മണിക്കൂറിനുള്ളിൽ ടൗട്ടെ ചുഴലിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 18 ന് അതിരാവിലെ തന്നെ ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ പോർബന്ദറിനും മഹുവയ്ക്കുമിടയിൽ ഗുജറാത്ത് തീരം കടക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗുജറാത്തിലെ തീരപ്രദേശങ്ങളിലും പരിസരങ്ങളിലും മെയ് 17 മുതൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also read: ടൗട്ടെ ചുഴലിക്കാറ്റ്: ഗോവയിലേക്കും തിരിച്ചുമുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി

കാറ്റിന്റെ വേഗത 155 മുതൽ 165 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇടയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഗുജറാത്തിലെ സബർകന്ത, അരവല്ലി, നർമദ, ടാപ്പി, സൂറത്ത്, ഭരുച്ച്, ഡാങ്, ദാഹോദ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details