ജഗദൽപൂർ: 91വയസുകാരനായ തൗജി എന്ന് സ്നേഹപൂര്‍വം ആളുകള്‍ വിളിക്കുന്ന ധരംപാല്‍ സൈനിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ഏപ്രില്‍ എട്ടാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഇത്രയേറെ മാറ്റങ്ങളുണ്ടാക്കിയത്. ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ നക്സലുകള്‍ തട്ടിക്കൊണ്ടുപോയ കോബ്ര ബറ്റാലിയൻ കമാൻഡോയായ രാകേശ്വർ സിംഗിന്‍റെ മോചനത്തിന് മുഖ്യ പങ്ക് വഹിച്ചത് തൗജിയാണ്. അഞ്ചു ദിവസത്തോളം നക്സലുകളുടെ കസ്റ്റഡിയിൽ കഴിഞ്ഞ ജവാനെ തൗജിയുടെ നേതൃത്വത്തിലുള്ള സംഘം മധ്യസ്ഥ ചര്‍ച്ച നടത്തി യാതൊരു ഉപാധികളും കൂടാതെ മോചിതനാക്കി. നക്സലുകള്‍ ബന്ധിയാക്കിയ ഒരാളുടെ മോചനം അത്ര എളുപ്പമല്ല. എന്നിട്ടും തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി അത് സാധ്യമാക്കിയിരിക്കുകയാണ് തൗജി.
ബന്ധിയാക്കി അഞ്ച് ദിവസത്തിന് ശേഷം പൊടുന്നനെ വാര്‍ത്ത വരുന്നു, ജവാനെ നക്സലുകള്‍ വിട്ടയച്ചു എന്ന്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന അന്വേഷണത്തിനൊടുവിലാണ് ഇടിവി ഭാരത് തൗജിയാണെന്ന് മനസിലായത്. ഒരു 91 വയസുകാരന്‍ 500 കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ച് ജയാവെ മോചിപ്പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നത് ആരിലും ആശ്ചര്യമുളവാക്കും. നക്സലുകള്‍ക്കടുത്തേക്കുള്ള യാത്രാ മധ്യേ ടാരെം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ചതായി ബസ്തറിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ ധരംപാല്‍ പറഞ്ഞു. യാത്രക്കിടയില്‍ ഒരുപാട് ക,്ടതകള്‍ അനുഭവിച്ചെങ്കിലും ജയാനെ മോചിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായി അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
തൗജി എന്ന മനുഷ്യസ്നേഹി
മനുഷ്യസ്‌നേഹിയായ തൗജി മാതാ രുക്മണി കന്യ ആശ്രമം നടത്തുകയാണ്. ജഗദൽപൂർ നഗരത്തോടൊപ്പം ബസ്തർ ഡിവിഷനിലെ നക്സൽ ബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിന്റെ ആശ്രമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ധരംപാൽ സൈനിയുടെ ആശ്രമത്തിൽ പഠിച്ച ശേഷം നിരവധി പെൺകുട്ടികൾ ദേശീയ ഗെയിംസിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 1976 ൽ തൗജി ബസ്തറിലെത്തിയപ്പോൾ അവിടെ സാക്ഷരതാ നിരക്ക് ഒരു ശതമാനമായിരുന്നു. ബസ്തറിലെ സാക്ഷരതാ നിരക്ക് 65 ശതമാനമായി ഉയർത്തുന്നതിൽ സൈനിയുടെ സംഭാവന നിഷേധിക്കാനാവില്ല. ബസ്തറിലെ ആദിവാസി പെൺകുട്ടികൾക്കായി മാതാ രുക്മണി ദേവി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 37 റെസിഡൻഷ്യൽ സ്കൂളുകൾക്ക് പിന്നിലും അദ്ദേഹമാണ്. ഇടിവി ഭാരത് പ്രതിനിധി ധരംപാലുമായി നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളിലേക്ക്.
മധ്യസ്ഥതയിലേക്ക് എത്തിയതും തുടര്‍ന്നുള്ള സംഭവങ്ങളും