ന്യൂഡൽഹി:എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വാർത്ത അസത്യമാണെന്നും സർക്കാർ വിഷയത്തിൽ തീരുമാനം എടുത്താൽ മാധ്യമങ്ങളെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എയർ ഇന്ത്യയ്ക്കായുള്ള ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കടബാധ്യതയുള്ള എയർലൈൻ ഏറ്റെടുക്കാനുള്ള കമ്പനിയുടെ നിർദേശം മന്ത്രിമാരുടെ പാനൽ അംഗീകരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.