കേരളം

kerala

" എയർ ഇന്ത്യ ടാറ്റ സൺസിന്", തിരിച്ചു വാങ്ങിയത് 18000 കോടിക്ക്

By

Published : Oct 8, 2021, 4:48 PM IST

Updated : Oct 8, 2021, 6:03 PM IST

67 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ടാറ്റ എയര്‍ലൈന്‍സിനെ കേന്ദ്രസര്‍ക്കാര്‍ ദേശസാത്കരിച്ച് എയര്‍ ഇന്ത്യ ആക്കുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം മോദി സര്‍ക്കാര്‍ കമ്പനി ടാറ്റക്ക് തന്നെ കൈമാറി.

air india  എയര്‍ ഇന്ത്യ  ടാറ്റാ ഗ്രൂപ്പ്  സ്വകാര്യ വത്കരണം  ടാറ്റാ എയര്‍ലൈന്‍സ്  പൊതുമേഖലാ സ്ഥാപനം  Panel of ministers  Air India  Tata Sons
എയര്‍ ഇന്ത്യയെ ലേലത്തില്‍ ടാറ്റ സ്വന്തമാക്കിയതായി സ്ഥിരീകരണം

ന്യൂഡല്‍ഹി:പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭ സമിതി തീരുമാനിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനങ്ങളില്‍ ഒന്നു കൂടി സ്വകാര്യവത്കരിക്കപ്പെട്ടു. 18000 കോടി മുടക്കിയാണ് ടാറ്റ സണ്‍സ് കമ്പനിയെ ഏറ്റെടുത്തത്.

67 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ടാറ്റ എയര്‍ലൈന്‍സിനെ കേന്ദ്രസര്‍ക്കാര്‍ ദേശസാത്കരിച്ച് എയര്‍ ഇന്ത്യ ആക്കുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം മോദി സര്‍ക്കാര്‍ കമ്പനി ടാറ്റക്ക് തന്നെ കൈമാറി. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്‍റ് സെക്രട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Read More: കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ; ചര്‍ച്ചകൾ തുടരുകയാണെന്ന് ആന്‍റണി രാജു

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സ്റ്റാന്‍ഡ്സിന്‍റെ 50 ശതമാനം ഒഹരിയുമാണ് കേന്ദ്ര സര്‍ക്കാര്‍ വിറ്റത്. ലേലത്തില്‍ ടാറ്റ സണ്‍സും സ്പേസ് ജെറ്റ് ഉടമയായ അജയ് സിങുമാണ് പങ്കെടുത്തത്. 20000 കോടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ടാറ്റ ഗ്രൂപ്പ് 18000 കോടിക്ക് വാങ്ങാമെന്ന് അറിയിച്ചു.

സ്പേസ് ജെറ്റ് ഇതിലും കുറവാണ് അറിയിച്ചത്. ഇതോടെയാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാന്‍ തിരുമാനം അറിയിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കും

Last Updated : Oct 8, 2021, 6:03 PM IST

ABOUT THE AUTHOR

...view details