കേരളം

kerala

എയര്‍ ഇന്ത്യ സ്വന്തമാക്കാൻ ടാറ്റ; ലേലത്തില്‍ സമര്‍പ്പിച്ചത് ഏറ്റവും ഉയര്‍ന്ന തുക

By

Published : Oct 1, 2021, 12:01 PM IST

Updated : Oct 1, 2021, 2:48 PM IST

കടബാധ്യതയുള്ള എയർലൈൻ ഏറ്റെടുക്കാനുള്ള കമ്പനിയുടെ നിർദേശം മന്ത്രിമാരുടെ പാനൽ അംഗീകരിച്ചു.

Tata Sons likely to have emerged winner of Air India bid  എയർ ഇന്ത്യ  ടാറ്റ ഗ്രൂപ്പ്  എയർലൈൻ  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ  Tata Sons  Air India
എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്; ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. എയർ ഇന്ത്യയ്ക്കായുള്ള ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടബാധ്യതയുള്ള എയർലൈൻ ഏറ്റെടുക്കാനുള്ള കമ്പനിയുടെ നിർദേശം മന്ത്രിമാരുടെ പാനൽ അംഗീകരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. എയർ ഇന്ത്യയെ സ്വന്തമാക്കുവാൻ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്.

Also Read: ജയ്‌ഹിന്ദ് ചാനല്‍ അടക്കം പാര്‍ട്ടി പദവികളില്‍ നിന്നും രാജിവച്ച് രമേശ് ചെന്നിത്തല

Last Updated : Oct 1, 2021, 2:48 PM IST

ABOUT THE AUTHOR

...view details