ന്യൂഡല്‍ഹി: കരുത്തില്‍ മാത്രമല്ല സുരക്ഷയിലും കേമനായി ടാറ്റ മോട്ടോഴ്സ് പുതിയ സെമി എസ്.യു.വിയായ പഞ്ച്. ആഗോള തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബര്‍ ന്യൂ കാര്‍ അസസ്മെന്‍റ് പ്രോഗ്രാം (എന്‍.സി.എ.പി)യുടെ ക്രാഷ് ടെസ്റ്റില്‍ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. ഒക്ടോബര്‍ 18നാണ് വാഹനം രാജ്യത്ത് പുറത്തിറക്കിയത്.
കുട്ടികളുടെ സുരക്ഷയില്‍ നാലാം സ്ഥാനവും മുതിര്‍ന്നവരുടെ സുരക്ഷയില്‍ അഞ്ചാം സ്ഥാനവുമാണ് വാഹനത്തിന് നല്‍കിയതെന്ന് എന്‍.സി.എ.പി വക്താവ് പ്രതികരിച്ചു. സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ നേടുന്ന ടാറ്റയുടെ മൂന്നാമത്തെ വാഹനമാണിത്. മുന്‍പ് ആള്‍ട്രോസ് നെക്സോണ്‍ എന്നിവക്ക് സുരക്ഷാ ലഭിച്ചിരുന്നു.