കേരളം

kerala

ETV Bharat / bharat

തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വിധി പറയുന്നത് മാറ്റി - തരുൺ തേജ്പാല്‍

സഹപ്രവര്‍ത്തകയായ യുവതിയെ 2013ല്‍  ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് തേജ്പാലിനെതിരായ കേസ്.

Tarun Tejpal case  sexual harassment case  Tehelka editor-in-chief Tarun Tejpal  തരുൺ തേജ്പാല്‍  തെഹൽക്ക
തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമണക്കേസില്‍ വിധി പറയുന്നത് മാറ്റി

By

Published : May 19, 2021, 5:31 PM IST

പനാജി : തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വിധി പറയുന്നത് മാറ്റി. ഗോവയിലെ സെഷൻസ് കോടതിയാണ് കേസ് മെയ് 21ലേക്ക് മാറ്റിയത്. ജഡ്ജിയുടെ ഓഫീസില്‍ കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി വൈദ്യുതിയില്ലാത്തതിനാലാണ് കേസ് മാറ്റിയതെന്ന് തരുണ്‍ തേജ്പാലിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

also read: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ്

സഹപ്രവര്‍ത്തകയായ യുവതിയെ 2013ല്‍ ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബറില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം 2017 സെപ്റ്റംബറിലാണ് ബലാത്സംഗം, ലൈംഗികപീഡനം, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കോടതി ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

also read: ടൗട്ടെ ചുഴലിക്കാറ്റ് : ഗുജറാത്തില്‍ 45 മരണം

എന്നാൽ കുറ്റം സമ്മതിക്കാതിരുന്ന അദ്ദേഹം തനിക്കെതിരായ ആരോപണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേസമയം കുറ്റപത്രം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ആറ് മാസത്തിനുള്ളിൽ വിചാരണ അവസാനിപ്പിക്കണമെന്ന് കീഴ് കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ABOUT THE AUTHOR

...view details