ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ വിമർശിച്ച് കോൺഗ്രസ് പാർട്ടി നേതാവ് താരിഖ് അൻവർ രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്‌തതിന് മണിക്കൂറുകൾക്ക് ശേഷമാണ് താരിഖ് അൻവർ വിമർശനവുമായി എത്തിയത്. ബിഹാർ കോൺഗ്രസ് നേതൃത്വം ബിഹാറിലെ സാഹചര്യം വേണ്ടവണ്ണം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചില്ലെന്നാണ് താരിഖ് അൻവർ പറഞ്ഞത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നയിക്കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 70 എണ്ണം അനുവദിച്ചിരുന്നെങ്കിലും 19 സീറ്റുകളിൽ മാത്രം ജയിക്കാനെ കഴിഞ്ഞിരുന്നുള്ളു.
ബിഹാർ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് താരിഖ് അൻവർ - BJP
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യങ്ങൾ വേണ്ടവണ്ണം ഉപയോഗിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും പാർട്ടി നേതാവ് താരിഖ് അൻവർ.
ബിഹാർ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് താരിഖ് അൻവർ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകൾ നേടി വിജയിച്ചിരുന്നു. ഇതിൽ 74 സീറ്റുകൾ ബിജെപിയും നേടിയിരുന്നു. 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർജെഡി ഉയർന്നപ്പോൾ 70 സീറ്റുകളിൽ 19 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാനായത്.