ദൗസ (രാജസ്ഥാൻ) : കടുകെണ്ണയുമായി വന്ന ടാങ്കർ ദൗസയിലെ ലാൽസോട്ട് ബൈപ്പാസില്‍ മറിഞ്ഞത് മുതലെടുത്ത് പ്രദേശവാസികൾ. കടുകെണ്ണ ടാങ്കർ മറിഞ്ഞതറിഞ്ഞ് എത്തിയ ആളുകൾ എണ്ണ മോഷ്‌ടിച്ചു. ബക്കറ്റുകളും ഡ്രമ്മുകളും പാത്രങ്ങളുമായാണ് ആളുകൾ എണ്ണ കവരാന്‍ എത്തിയത്.
രാജസ്ഥാനിൽ കടുകെണ്ണ ടാങ്കർ മറിഞ്ഞു, മോഷ്‌ടിച്ച് നാട്ടുകാർ - രാജസ്ഥാൻ വാർത്ത
ടാങ്കർ മറിഞ്ഞതറിഞ്ഞ് ആളുകൾ എത്തിയത് കടുകെണ്ണ മോഷ്‌ടിക്കാനുള്ള ബക്കറ്റുകളും ഡ്രമ്മുകളും പാത്രങ്ങളുമായാണ്
![രാജസ്ഥാനിൽ കടുകെണ്ണ ടാങ്കർ മറിഞ്ഞു, മോഷ്‌ടിച്ച് നാട്ടുകാർ tanker carrying mustard oil overturned in Dausa Dausa mustard oil tanker accident കടുകെണ്ണയുമായി വന്ന ടാങ്കർ മറിഞ്ഞു കടുകെണ്ണ ടാങ്കർ മറിഞ്ഞു രാജസ്ഥാൻ ടാങ്കർ അപകടം ദൗസ ടാങ്കർ മറിഞ്ഞു ലാൽസോട്ട് ബൈപാസ് കോട്വാലി പൊലീസ് കടുകെണ്ണ രാജസ്ഥാൻ വാർത്ത Rajasthan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16155929-thumbnail-3x2-.jpg)
രാജസ്ഥാനിൽ കടുകെണ്ണയുമായി വന്ന ടാങ്കർ മറിഞ്ഞു, എണ്ണ മോഷ്‌ടിച്ച് നാട്ടുകാർ
രാജസ്ഥാനിൽ കടുകെണ്ണയുമായി വന്ന ടാങ്കർ മറിഞ്ഞു, എണ്ണ മോഷ്‌ടിച്ച് നാട്ടുകാർ
വെള്ളിയാഴ്‌ച രാത്രിയാണ് ടാങ്കർ മറിഞ്ഞത്. അരമണിക്കൂറോളമാണ് ആളുകൾ കടുകെണ്ണ എടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്വാലി പൊലീസ് ആളുകളെ സ്ഥലത്ത് നിന്നും ഓടിക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടാങ്കര്‍ ഉയർത്തി.