ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യ സ്റ്റാളുകൾ, വഴിയോരത്ത് വിൽക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയ്ക്ക് രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകളിലും 30 ശതമാനം ജീവനക്കാരെ അനുവദിക്കും.
തമിഴ്‌നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടി - തമിഴ്‌നാട് സർക്കാർ
കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളായ കോയമ്പത്തൂർ, നീലഗിരി, തിരുപൂർ, ഈറോഡ്, സേലം, കരൂർ, നമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ ഈ ഇളവുകൾ ബാധകമല്ല.
തമിഴ്‌നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടി
റെന്‍റൽ കാറുകൾ, ടാക്സികൾ, ഓട്ടോ റിക്ഷകൾ എന്നിവയുടെ പ്രവർത്തനത്തിന് ഓൺലൈന്‍ രജിസ്റ്ററേഷന്‍ നിർബന്ധമാണ്. എന്നാൽ കൊവിഡ് വ്യാപനം കൂടുതലുള്ള കോയമ്പത്തൂർ, നീലഗിരി, തിരുപൂർ, ഈറോഡ്, സേലം, കരൂർ, നമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ ഇളവ് ബാധകമല്ല.
Also read: ഹൈദരാബാദ് മെട്രോ സർവീസുകള്‍ പുനരാരംഭിക്കും;സമയക്രമത്തില്‍ മാറ്റം