ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മാണശാലയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ഗുരുതരമായി പൊള്ളലേറ്റ 30 പേര്‍ സത്തൂര്‍, കൊവില്‍പ്പട്ടി, ശിവകാശി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. സത്തൂരിലെ അച്ചന്‍കുളത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് മരിച്ചു.
വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണം 19 ആയി - firecracker factory blast
വിരുദുനഗറിലെ അച്ചന്‍കുളത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. 30 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീയണച്ചത്. നൂറിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് വിരുദുനഗര്‍ ജില്ലാ കലക്ടര്‍ ആര്‍ കണ്ണന്‍ പറഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക.
കൂടുതല്‍ വായനയ്ക്ക്:-തമിഴ്‌നാട്ടില്‍ പടക്ക നിർമാണശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു