അമരാവതി: തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ആവശ്യമാണെന്ന് പുതുച്ചേരി മന്ത്രി മല്ലടി കൃഷ്‌ണ റാവു. 139 വിവിധ പിന്നോക്ക ജാതികളിൽ നിന്നുള്ള 728 നേതാക്കൾ കോര്‍പ്പറേഷന്‍ ഡയറക്‌ടർമാരും ചെയർമാനുമായി സത്യപ്രതിജ്ഞ ചെയ്‌ത വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടിന് ജഗൻ മോഹൻ റെഡ്ഡിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ആവശ്യമെന്ന് പുതുച്ചേരി മന്ത്രി - ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍ കോര്‍പ്പറേഷന്‍ ഡയറക്‌ടർമാരും ചെയർമാനുമായി സത്യപ്രതിജ്ഞ ചെയ്‌ത വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി
തമിഴ്‌നാടിന് ജഗൻ മോഹൻ റെഡ്ഡിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ആവശ്യമെന്ന് പുതുച്ചേരി മന്ത്രി
ആന്ധ്രയിൽ 56 പിന്നോക്ക വിഭാഗ കോർപ്പറേഷനുകൾ സൃഷ്‌ടിച്ചതിൽ മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. ജഗൻ മോഹൻ റെഡ്ഡി പിന്നോക്ക വിഭാഗങ്ങളോട് വാക്കു പാലിച്ചു എന്നും വേണമെങ്കിൽ തന്‍റെ മന്ത്രി സ്ഥാനം രാജി വച്ച് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാമെന്നും പുതുച്ചേരി മന്ത്രി പറഞ്ഞു.
TAGGED:
Andhra CM Jagan Mohan Reddy