ചെന്നൈ :ഒരുമാസത്തോളം അംഗീകാരം നല്‍കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പിടിച്ച് വച്ചിരുന്ന ബില്ലുകള്‍ നിയമസഭയിലേക്ക് തിരികെ അയച്ച സാഹചര്യത്തില്‍ അവ വീണ്ടും അവതരിപ്പിച്ച് നിയമസഭ (Tamil Nadu govt returns again passed the bills which governor with held). ബില്ലുകള്‍ യാതൊരു മാറ്റവും വരുത്താതെ അതേപടി തന്നെയാണ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വീണ്ടും ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും ഇറങ്ങിപ്പോയെങ്കിലും ബില്ലുകള്‍ ശബ്‌ദ വോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഗവര്‍ണറുടെ ഓഫിസ് വഴി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും തമിഴ്‌നാട് നിയമസഭ അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് കൂട്ടി വീണ്ടും ബില്ലുകള്‍ പാസാക്കിയത്. നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ മടക്കിയത്.
ചില ഫയലുകള്‍ നിയമവിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പൊതു ബോധത്തിന് എതിരാണെന്നും മറ്റുമുള്ള ആരോപണങ്ങളും ഗവര്‍ണര്‍ നിരത്തുന്നു. അതേസമയം ഇത് നിയമസഭയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു (issues between Tamil Nadu Governor and state government). എല്ലാ ദിവസവും അദ്ദേഹം കുറേ ആളുകളെ വിളിച്ച് മണ്ടത്തരങ്ങള്‍ വിളമ്പുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
അദ്ദേഹം എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുന്നുണ്ട്. അതേസമയം വിവാദങ്ങളും സൃഷ്‌ടിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ നയങ്ങള്‍ അദ്ദേഹത്തിന്‍റെ ഓഫിസിന് യോജിച്ചതല്ലെന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങള്‍ അദ്ദേഹത്തിന് ദഹിക്കുന്നില്ല. തമിഴ് ജനതയുടെ ഉള്ളിലുള്ള സമത്വം, സാമൂഹ്യനീതി, യുക്തിബോധം, ആത്മാഭിമാനം എന്നിവയും ഗവര്‍ണര്‍ക്ക് ബോധിക്കുന്നില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.