ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം അതിരൂക്ഷമായി തുടരുന്നതിനിടെ കുടുതല്‍ സംസ്ഥാനങ്ങള്‍ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. തമിഴ്‌നാടാണ് ഒടുവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതല്‍ 24 വരെയാണ് നിയന്ത്രണങ്ങള്‍.
ഒന്നാം തരംഗത്തിനേക്കാള്‍ അതിരൂക്ഷമായ രോഗവ്യാപനമാണ് രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യമായി ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 25,000 കടന്നു. 26,465 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1.35 ലക്ഷമായി. 197 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,171 ആയി.