കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു - തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

സംസ്ഥാനത്ത് നിലവില്‍ 56,886 പേര്‍ ചികിത്സയില്‍.

Tamil Nadu  Covid 19  തമിഴ്നാട്  കൊവിഡ് 19  തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു  tamil nadu covid19 cases
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

By

Published : Jun 23, 2021, 8:16 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 6895 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 24,36,819 ആയി. 194 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 32,580 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,156 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 56,886 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 23,48,353 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ജൂണ്‍ 17ന് ശേഷം 10,000ത്തില്‍ താഴെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,65,375 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ALSO READ: മഹാരാഷ്ട്രയിൽ 8470 പുതിയ കൊവിഡ് രോഗികൾ

2510 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details