തമിഴ്‌നാട്ടില്‍ 1,218 പേര്‍ക്ക് കൂടി കൊവിഡ് - TN covid 19 updates
ഇതോടെ തമിഴ്‌നാട്ടിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,97,693 ആയി
![തമിഴ്‌നാട്ടില്‍ 1,218 പേര്‍ക്ക് കൂടി കൊവിഡ് Chennai covid Tamilnadu Covid updates TN covid 19 updates കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9858938-284-9858938-1607791754207.jpg)
തമിഴ്‌നാട്ടില്‍ 1,218 പേര്‍ക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ 1,218 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 7,97,693 ആയി. 24 മണിക്കൂറിനിടെ 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 11,883 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.1,296 പേര്‍ രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 7,75,602 ആയി ഉയര്‍ന്നു. നിലവില്‍ 10,208 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.