കേരളം

kerala

ETV Bharat / bharat

തമിഴ് കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍; സംരക്ഷണം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി - കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

കുടിയൊഴിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കണമെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാറിന് കത്തെഴുതിയത്.

Tamilnadu CM writes letter to Haryana CM  ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍  എടപ്പടി പളനിസ്വാമി  പുഞ്ച്കുള ജില്ല  കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു  പുങ്കുല ജില്ല
തമിഴ്നാടുകാരെ സംരക്ഷിക്കണമെന്ന് ഹരിയാനയോട് പളനിസ്വാമി

By

Published : Nov 20, 2020, 10:12 PM IST

ചെന്നൈ:പുഞ്ച്കുള ജില്ലയിലെ 200 തമിഴ് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാറിന് കത്തെഴുതി. കുടിയൊഴിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.


ഹരിയാനയിലെ പുങ്കുല ജില്ലയിലെ സെക്ടർ 21 ലെ തമിഴ് കോളനിയിലാണ് 200 തമിഴ് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. 40 വർഷത്തിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ ബദൽ സ്ഥലങ്ങളോ പാര്‍പ്പിടമോ ലഭിക്കാതെ ദുരിതത്തിലാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്നാണ് തമിഴ്നാടിന്‍റ ആവശ്യം.

ABOUT THE AUTHOR

...view details