ചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിദ്യാർഥിനിയുടെ വീഡിയോ പകർത്തിയ മുത്തുവേൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി മൊബൈൽ ഫോൺ കൈമാറി. ജനുവരി ഒമ്പതിന് വിഷം കഴിച്ച 17കാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ജനുവരി 19ന് മരണപ്പെടുകയുമായിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പകർത്തപ്പെട്ട 44 സെക്കൻഡ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ അളവിൽ വിവാദം സൃഷ്ടിച്ചിരുന്നു. രണ്ട് വർഷം മുമ്പ് തന്‍റെ ഹോസ്റ്റൽ വാർഡൻ തന്നെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചിരുന്നതായി പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കേസിൽ സിബി-സിഐഡി അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് വെള്ളിയാഴ്ച ഹർജി നൽകി.