കേരളം

kerala

ETV Bharat / bharat

ട്രിച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 2.1 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി - ട്രിച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കടലൂർ സ്വദേശിയായ സുരേഷ്, നാഗപട്ടണം സ്വദേശി മുഹമ്മദ് സാദിഖ്, തഞ്ചാവൂരിൽ നിന്നുള്ള മുഹമ്മദ് സിയാവുദ്ദീൻ സാകിബ് എന്നിവര്‍ പിടിയിലായി

gold recovered from Trichy airport  gold  gold seized at Trichy airport  Tamil Nadu: Rs 1.07 crore worth gold recovered from Trichy airport  Trichy airport  ട്രിച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 2.1 കിലോഗ്രാം സ്വര്‍ണ്ണവുമായി മൂന്ന് പേര്‍ പിടിയില്‍  ട്രിച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട  2.1 കിലോഗ്രാം സ്വര്‍ണ്ണവുമായി മൂന്ന് പേര്‍ പിടിയില്‍
ട്രിച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 2.1 കിലോഗ്രാം സ്വര്‍ണ്ണവുമായി മൂന്ന് പേര്‍ പിടിയില്‍

By

Published : Dec 12, 2020, 7:34 PM IST

ട്രിച്ചി: ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയർ ഇന്‍റലിജന്‍സ് യൂണിറ്റ് മൂന്ന് യാത്രക്കാരിൽ നിന്നായി 1.07 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ നിന്നായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് യാത്രക്കാരെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കടലൂർ സ്വദേശിയായ സുരേഷ്, നാഗപട്ടണം സ്വദേശി മുഹമ്മദ് സാദിഖ്, തഞ്ചാവൂരിൽ നിന്നുള്ള മുഹമ്മദ് സിയാവുദ്ദീൻ സാകിബ് എന്നിവരാണ് പിടിയിലായത്. 2.1 കിലോഗ്രാം സ്വർണമാണ് ഇവരില്‍ നിന്നും അധികൃതർ കണ്ടെടുത്തത്. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്.

ABOUT THE AUTHOR

...view details