ചെന്നൈ: തമിഴ്നാട്ടിൽ 9,118 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 210 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണികൂറിൽ 22,720 പേർ കൂടി രോഗമുക്തരായി. നിലവിൽ 1,00,523 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
കൊവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തിനായി കൂടുതൽ കൊവിഡ് വാക്‌സിനും ആവശ്യപ്പെട്ടു.