ചെന്നൈ: തമിഴ്‌നാട്ടിൽ 7,817 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 182 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 31,197 ആയി. 24 മണിക്കൂറിൽ 17,043 പേർ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 23,21,928 ആയി. നിലവിൽ 69,372 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
തമിഴ്നാട്ടിൽ 7,817 പേർക്ക് കൂടി കൊവിഡ് - തമിഴ്നാട്ടിലെ കൊവിഡ് കണക്ക്
182 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
![തമിഴ്നാട്ടിൽ 7,817 പേർക്ക് കൂടി കൊവിഡ് tamilnadu covid updates tamilnadu covid cases tamilnadu covid rate തമിഴ്നാട്ടിലെ കൊവിഡ് കണക്ക് തമിഴ്നാട്ടിലെ കൊറോണ കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:16:52:1624200412-e4vtxdovoayu2jm-2006newsroom-1624200390-869.jpg)
തമിഴ്നാട്ടിൽ 7,817 പേർക്ക് കൂടി കൊവിഡ്
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.