ചെന്നൈ: കൊവിഡിന്‍റെ മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു. നിലവിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടും രണ്ടാം തരംഗത്തിൽ അഭാവം നേരിട്ട അവശ്യ മെഡിക്കൽ ഓക്സിജൻ സംഭരിക്കുന്നതിലൂടെയും പ്രതിസന്ധി കൈകാര്യം ചെയ്യാൻ സംസ്ഥാനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗത്തിൽ കൊവിഡിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനവും കേസുകളുടെ വർധനവും സംസ്ഥാനത്തെ മരണ നിരക്കിന് ആക്കം കൂട്ടിയതായും രാധാകൃഷ്ണൻ പറഞ്ഞു. ശക്തമായ വിവര ശേഖരണ സംവിധാനം തമിഴ്നാട്ടിലുണ്ടെന്നും മരണങ്ങളെ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.