ചെന്നൈ: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎ മുന്നണി വിട്ട വിജയകാന്ത് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനൊപ്പം മത്സരിക്കും. 60 സീറ്റുകളിലാണ് വിജയകാന്തിന്‍റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മത്സരിക്കുക. ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി വിരുഗമ്പാക്കത്തുനിന്നും മത്സരിക്കും. എന്നാല്‍ പാർട്ടി സ്ഥാപകൻ വിജയകാന്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന.
തമിഴ്നാട്ടില്‍ വിജയകാന്ത്-ദിനകരന്‍ സഖ്യം; ഡിഎംഡികെക്ക് 60 സീറ്റ് - ദിനകരന്‍
വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി വിരുഗമ്പാക്കത്തുനിന്നും മത്സരിക്കും. എന്നാല്‍ പാർട്ടി സ്ഥാപകൻ വിജയകാന്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന.
തമിഴ്നാട്ടില്‍ വിജയകാന്ത്-ദിനകരന്‍ സഖ്യം; ഡിഎംഡികെക്ക് 60 സീറ്റ്
ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വിജയകാന്ത് എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചത്. കമൽഹാസനോടോ ദിനകരനോടോ ചേർന്ന് മുന്നണിയുണ്ടാക്കി മത്സരിക്കാനായിരുന്നു ആദ്യംമുതലുള്ള ധാരണ. കമലുമായി ചർച്ചകൾ അലസിയതോടെ ദിനകരനുമായുള്ള സീറ്റുചർച്ചകൾ സജീവമായി. ഏകദേശ തീരുമാനത്തിലെത്തിയിരുന്നെങ്കിലും മണ്ഡലങ്ങളെച്ചൊല്ലിയാണ് സഖ്യപ്രഖ്യാപനം നീണ്ടത്.