കേരളം

kerala

ETV Bharat / bharat

90 ലക്ഷം രൂപയുടെ തട്ടിപ്പ്; സോളുമെഡ് ഫാർമ കമ്പനി ഉടമയ്‌ക്കെതിരെ കേസ് - സോളുമഡ് ഫാർമ കമ്പനി

രണ്ട് ലക്ഷം 3എം എൻ 95 8310 മോഡൽ മാസ്കുകള്‍ നൽകുമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഡോക്ടർ ചന്ദ്രമോഹൻ നൽകിയ പരാതിയിലാണ് കേസ്

N95 mask scam  Solumed pharma company  case against Hyderabad Pharma  N95 8310 masks  N 95 mask cheating  90 ലക്ഷം രൂപ തട്ടിപ്പ്  സോളുമഡ് ഫാർമ കമ്പനി  ഉദയശങ്കർ പരുപള്ളിക്കെതിരെ
90 ലക്ഷം രൂപ തട്ടിപ്പ്

By

Published : Nov 7, 2020, 9:49 PM IST

ഹൈദരാബാദ്: മാസ്ക് നൽകാമെന്ന് പറഞ്ഞ് 90.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സോളുമെഡ് ഫാർമ കമ്പനി ഉടമ ഉദയശങ്കർ പരുപള്ളിക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. രണ്ട് ലക്ഷം 3എം എൻ 95 8310 മോഡൽ മാസ്കുകള്‍ നൽകുമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഡോക്ടർ ചന്ദ്രമോഹൻ നൽകിയ പരാതിയിലാണ് കേസ്.

2020 മെയ് 22ന് ഉദയശങ്കർ പരാതിക്കാരനെ ബന്ധപ്പെടുകയും 3 എം എൻ 95, 8310 മോഡൽ മാസ്ക് എന്നിവയുടെ ഡീലർ കമ്പനിയായ കിർഗിസ്ഥാനിലെ ഡ്യൂക്ക് കമ്പനിയായ ബിഷ്കെക്കിനൊപ്പം പ്രവർത്തിക്കുകയും ഡോക്യുമെന്‍റഡ് വീഡിയോ ചന്ദ്രമോഹന് അയയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് പരുപള്ളിയിൽ നിന്ന് 2 ലക്ഷം മാസ്കുകൾ വാങ്ങാൻ ചന്ദ്രമോഹൻ സമ്മതിച്ചു.

അഡ്വാൻസ് തുകയുടെ 20 ശതമാനം തന്‍റെ സോളുമെഡ് ഫാർമ കമ്പനി അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കാൻ പ്രതി ഉദയശങ്കർ പരുപള്ളി നിർദേശിച്ചു. 2020 മെയ് 31 മുതൽ 2020 ജൂലൈ വരെ ചന്ദ്രമോഹൻ 90,65,161 രൂപ നിക്ഷേപിച്ചു. പണമിടപാടിന് ശേഷം ഉദയശങ്കർ 3 എം എൻ 95 മാസ്കുകൾ സംബന്ധിച്ച എസ്‌ജി‌എസ് സർട്ടിഫിക്കറ്റ് ഡോക്ടര്‍ക്ക് അയച്ചു. എസ്‌ജി‌എസ് കമ്പനിയുമായുള്ള പരിശോധനയിൽ, എസ്‌ജി‌എസ് സർ‌ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരാതിക്കാരൻ കണ്ടെത്തി. നിക്ഷേപിച്ച തുക തിരികെ നൽകണമെന്ന് ചന്ദ്രമോഹൻ ഉദയശങ്കർ പരുപ്പള്ളിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പരുപള്ളി പരാതിക്കാരനെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details