ചെന്നൈ:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാരെന്ന് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്കായി എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ആശ്വാസനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മഴയിലും പ്രളയത്തിലും ദുരിതമനുഭവിച്ച കൊളത്തൂര്‍ അംബേദ്‌കര്‍ നഗര്‍ കോളനിയിലെ ആളുകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാരെന്ന് എംകെ സ്റ്റാലിന്‍ - തമിഴ്‌നാട്
മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ആശ്വാസനടപടികള്‍ നല്‍കിയില്ലെന്ന് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കി
![പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാരെന്ന് എംകെ സ്റ്റാലിന്‍ എംകെ സ്റ്റാലിന്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ Tamil Nadu govt against protesting farmers MK Stalin Tamil Nadu Dravida Munnetra Kazhagam president MK Stalin DMK Edappadi Palaniswami തമിഴ്‌നാട് ചെന്നൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9793832-330-9793832-1607335556571.jpg)
സംസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തു. ഡിസംബര്‍ എട്ടിന് നടക്കുന്ന ഭാരത് ബന്ദിനെ പ്രതിപക്ഷം അനുകൂലിക്കുന്നുവെന്നും ബന്ദില്‍ പങ്കെടുക്കുമെന്നും ഡിഎംകെ നേതാവ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നവംബര്‍ 26 മുതല്‍ പ്രതിഷേധിക്കുന്നത്.
രാഷ്‌ട്രീയത്തില്‍ ആര്‍ക്കും പ്രവേശിക്കാമെന്നും നടന്‍ രജനീകാന്ത് പാര്‍ട്ടി ആരംഭിക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും രജനീകാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ പാര്‍ട്ടി രൂപികരിക്കുമെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രജനീകാന്തിന്‍റെ പ്രഖ്യാപനം. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് അമ്മ കാന്‍റീന്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനുമതി നല്‍കിയിരുന്നു.