തിരുവനന്തപുരം : തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ കേരളം. എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തി. ഇദ്ദേഹത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചിരിക്കുകയാണ് (Kerala will provide food kits to flood victims).
ഒരു കുടുംബത്തിന് ഒരു അവശ്യ സാധന കിറ്റ് എന്ന നിലയില്‍ ആണ് സഹായം നൽകാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നത്. ഇതിന് തയ്യാറായിട്ടുള്ളവർ സാധനങ്ങള്‍ കിറ്റായി നൽകുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അങ്ങനെയല്ലാതെ സാധനങ്ങൾ ലഭിച്ചാലും സ്വീകാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് കിറ്റുകളും സാധനങ്ങളും സ്വീകരിക്കും.
കിറ്റില്‍ ഉള്‍പ്പെടുത്താൻ ഉദ്ദേശിക്കുന്ന വസ്‌തുക്കള്‍
1. വെള്ള അരി/White Rice - 5 കിലോ/kg
2. തുവര പരിപ്പ്/ Thoor dal - 1 കിലോ/kg
3. ഉപ്പ്/Salt - 1 കിലോ/kg
4. പഞ്ചസാര/Sugar - 1 കിലോ/kg
5. ഗോതമ്പുപൊടി/Wheat Flour - 1 കിലോ/kg
6. റവ/Rava - 500 ഗ്രാം/gms
7. മുളകുപൊടി/Chilly Powder - 300 ഗ്രാം/gms
8. സാമ്പാര്‍ പൊടി/Sambar Powder - 200 ഗ്രാം/gms
9. മഞ്ഞള്‍ പൊടി/Turmeric Powder - 100 ഗ്രാം/gms