ചെന്നൈ: സംസ്ഥാനത്തെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി തമിഴ്‌നാട് സർക്കാർ. പുതിയ ഇളവുകൾ ഒന്നും കൂടാതെ ഓഗസ്റ്റ് ഒമ്പത് വരെ ലോക്ക്‌ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ കലക്‌ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിർദേശം നൽകി. കൂടാതെ ജനങ്ങൾ നിരന്തരം തടിച്ചുകൂടുന്ന പ്രദേശങ്ങൾ അടച്ചിടാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.