ചെന്നൈ:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് നീട്ടിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. മെയ് 31 വൈകുന്നേരം ആറ് മണി വരെ നീട്ടിയ ലോക്ക്‌ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം ഫാർമസികൾ, വെറ്ററിനറി ഫാർമസികൾ, പാൽ വിതരണം, കുടിവെള്ളം, ദിനപത്ര വിതരണം എന്നിവയ്‌ക്ക് ലോക്ക്‌ഡൗൺ ബാധകമല്ല. കൂടാതെ പൊതുജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഹോർട്ടികൾച്ചർ വകുപ്പ് വാഹനങ്ങളിൽ എത്തിച്ചുനൽകും. വാർത്ത, മാധ്യമ സ്ഥാപനങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാമെന്നും സർക്കാർ അറിയിച്ചു. അതേസമയം സ്വകാര്യ, സർക്കാർ ബസുകൾക്ക് ഇന്ന് നിരത്തിലിറങ്ങാൻ അനുവാദമുണ്ടായിരിക്കും.
ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയതായി തമിഴ്‌നാട് സർക്കാർ - ചെന്നൈ
അവശ്യ സേവനങ്ങൾക്ക് ലോക്ക്‌ഡൗൺ ബാധകമല്ല. പൊതുജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഹോർട്ടികൾച്ചർ വകുപ്പ് വാഹനങ്ങളിൽ എത്തിച്ചുനൽകും.
Tamil Nadu extends COVID-19 lockdown till May 31
Also Read:ക്വാറന്‍റൈൻ പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ചെന്നൈ കോർപ്പറേഷൻ
നേരത്തെ സംസ്ഥാനത്ത് മെയ് 10 മുതൽ രണ്ടാഴ്‌ചത്തേക്ക് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 11,239 പുതിയ കൊവിഡ് കേസുകളും 467 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 24,478 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.