ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിൽ മത്സരിക്കുമെന്ന് കെ.എസ് അളഗിരി. ഡി.എം.കെ സഖ്യത്തിനൊപ്പം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പ് വച്ചതായും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ കോൺഗ്രസ് 25 സീറ്റുകളിൽ മത്സരിക്കും - DMK
ഞായറാഴ്‌ച രാവിലെ ഡി.എം.കെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനം ആയത്.
ഞായറാഴ്‌ച രാവിലെ ഡി.എം.കെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനം ആയത്. ഡി.എം.കെ പ്രസിഡന്‍റ് എം.കെ സ്‌റ്റാലിന്‍റെ മകനും ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്‌റ്റാലിൻ ചെന്നൈ-ചെപാക് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അനുവാദം തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മിറ്റി, ഉദയനിധി സ്‌റ്റാലിനുമായി ചർച്ച നടത്തിയിരുന്നു. അതേ സമയം, ബി.ജെ.പിയുടെ ലക്ഷ്യം എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇല്ലാതാക്കാനും വൺ പാർട്ടി, വൺ മാൻ റൂൾ എന്നതാണ് അവരുടെ പ്രത്യേകതയെന്നും തമിഴ്‌നാടിന്‍റെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഏപ്രിൽ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.