ചെന്നൈ :കുഞ്ഞിനോട് അമ്മയ്‌ക്കുള്ള സ്‌നേഹവും വാത്സല്യവും പകരംവയ്‌ക്കാന്‍ കഴിയാത്തതാണ്. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും തുല്യമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് കാറില്‍ കയറ്റിയ പശുക്കുട്ടിയ്‌ക്ക് പിന്നാലെ അമ്മ പശു ഓടിയത്. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിന് സമീപം കണ്ടരമാണിക്കം ഗ്രാമത്തിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എം.ബി.എ ബിരുദധാരിയായ ചിന്നരാജ മുഴുവൻ സമയ കർഷകനാണ്. കൃഷിയോടൊപ്പം കറവ പശുക്കളെയും അദ്ദേഹം വളർത്തുന്നുണ്ട്. പ്രസവസമയത്ത് പശുക്കളെ തോട്ടത്തിലാണ് വളര്‍ത്തുക. പ്രസവശേഷം കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിക്കുകയുമാണ് ശീലം. പതിവ് രീതിയില്‍ പശുക്കുട്ടിയെ കാറിന്‍റെ ഡിക്കിയില്‍ കയറ്റി.