ചെന്നൈ: തമിഴ്‌നാട്ടിൽ 30,016 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 486 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,759 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. നിലവിൽ 20,39,716 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണ്. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിൽ 22,28,724 സജീവ കേസുകളാണുള്ളത്.
തമിഴ്‌നാട്ടിൽ 30,016 പേർക്ക് കൂടി കൊവിഡ് - india covid
486 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ 30,016 പേർക്ക് കൂടി കൊവിഡ്
Read More:ഒരു കോടി കൊവിഡ് വാക്സിൻ ഡോസിന് ആഗോള ടെണ്ടറുമായി ഡല്‍ഹി
കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി അനുവദിക്കാന്‍ നേരത്തെ തമിഴ്‌നാട് തീരുമാനിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിയുടെയും പേരിൽ അഞ്ച് ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപത്തിന്‍റെ അക്കൗണ്ട് തുറക്കുക. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പലിശയടക്കമുള്ള ഫണ്ട് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുക.