ചെന്നൈ:തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആറ് ലക്ഷം രൂപയുമാണ് നല്‍കുക. ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ബുറെവി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ - Tamil Nadu CM announces Rs 10 lakh
ഏഴ് പേരാണ് ബുറെവി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചത്. 75 വീടുകള്‍ പൂര്‍ണമായും 1,725 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ദുരന്തത്തില്‍ വീടും കൃഷിയും നശിച്ചവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 75 വീടുകള്‍ പൂര്‍ണമായും 1,725 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കേന്ദ്ര കാലാവസ്ഥനിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച ചെന്നൈ, കാഞ്ചീപുരം, കുണ്ടല്ലൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലടുതുരൈ, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്നും 36,986 പേരെ 363 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.