ചെന്നൈ: മധുരയിൽ തീപിടിത്തത്തിനിടെ മരിച്ച അഗ്നിശമന ഉദ്യോഗസ്ഥരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. വെള്ളിയാഴ്ച രാത്രി മധുരയിലെ നവബത്കാന പ്രദേശത്തെ കടയിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്.
മധുരയിൽ മരിച്ച അഗ്നിശമന ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി - മരിച്ച അഗ്നിശമന ഉദ്യോഗസ്ഥർ
മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും അറിയിച്ചിട്ടുണ്ട്

മധുരയിൽ മരിച്ച അഗ്നിശമന സേനാംഗങ്ങൾക്ക് സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി
അപകടത്തിൽ മരിച്ച അഗ്നിശമന ഉദ്യോഗസ്ഥൻ ശിവരാജന്‍റെയും കൃഷ്ണമൂർത്തിയുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ട് അഗ്നിശമന ഉദ്യോഗസ്ഥർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.