കേരളം

kerala

ETV Bharat / bharat

കോലത്തൂരിൽ എംകെ സ്റ്റാലിൻ മുന്നിൽ, ഡിഎംകെയ്‌ക്ക് 131 ഇടത്ത് ലീഡ് - ഡിഎംകെ

നിലവിൽ 131 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ഡിഎംകെയാണ് മുന്നിൽ. എഡിഎംകെ 102 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Tamil Nadu Assembly elections  tamil Nadu assembly elections updates  എംകെ സ്റ്റാലിൻ  ഡിഎംകെ  തമിഴ്‌നാട് തെരഞ്ഞെടുപ്പ്
തമിഴ്‌നാട്; കോലത്തൂരിൽ എംകെ സ്റ്റാലിൻ മുന്നിൽ, ഡിഎംകെയ്‌ക്ക് 131 ഇടത്ത് ലീഡ്

By

Published : May 2, 2021, 1:05 PM IST

Updated : May 2, 2021, 1:14 PM IST

ചെന്നൈ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോലത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ലീഡ് ചെയ്യുന്നു. നിലവിൽ എഡിഎംകെ സ്ഥാനാർഥിയെക്കാൾ മൂവായിരത്തിലധികം വോട്ടിന് മുന്നിലാണ് സ്റ്റാലിൻ. ചെപ്പൗക്ക- തിരുവള്ളിക്കേനിയിൽ നിന്ന് മത്സരിക്കുന്ന സ്റ്റാലിന്‍റെ മകനും നടനുമായ ഉദയാനിധി സ്റ്റാലിനും മുന്നിട്ട് നിൽക്കുകയാണ്.

നിലവിൽ 131 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ഡിഎംകെയാണ് മുന്നിൽ. എഡിഎംകെ 102 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 234 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ എക്‌സിറ്റ്പോൾ ഫലങ്ങളെല്ലാം ഡിഎംകെയ്‌ക്ക് അനുകൂലമായിരുന്നു.

Last Updated : May 2, 2021, 1:14 PM IST

ABOUT THE AUTHOR

...view details