കേരളം

kerala

By

Published : Apr 6, 2021, 11:14 AM IST

ETV Bharat / bharat

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; 13.8 ശതമാനം പോളിങ് രേഖപ്പെടുത്തി

ഒറ്റ ഘട്ടത്തിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 3,998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ്  തമിഴ്‌നാട്  Tamil Nadu assembly election polls  Tamil Nadu assembly election  Tamil Nadu
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; 13.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ചെന്നൈ:തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 9.30 വരെ 13.8 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ ഏഴു മണിക്കാണ് സംസ്ഥാനത്ത് വോട്ടിങ് ആരംഭിച്ചത്.

ഒറ്റ ഘട്ടത്തിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 3,998 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് വ്യാപനം തടയുന്നതനായി 88,937 പോളിങ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്.

ബി.ജെ.പി-പി.എം.കെ-എ.ഐ.എ.ഡി.എം.കെ സഖ്യമാണ് ഡി.എം.കെയ്‌ക്കെതിരെ മത്സരിക്കുന്നത്. അതേ സമയം ഡി.എം.കെ കോൺഗ്രസിന് അഞ്ച് സീറ്റും സിപിഐ, സിപിഐ (എം), വിടുതലൈ ചിരുതൈകൾ കക്ഷി, എം.ഡി.എം.കെ എന്നീ പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും നൽകിയിട്ടുണ്ട്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ 134 സീറ്റുകൾ നേടി വിജയിച്ചപ്പോൾ ഡി.എം.കെ 80 സീറ്റുകളും കോൺഗ്രസ് എട്ട് സീറ്റുകളുമാണ് നേടിയത്

ABOUT THE AUTHOR

...view details