കേരളം

kerala

ETV Bharat / bharat

നടുക്കം മാറാതെ തമിഴകം: വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ, രണ്ടാഴ്ചക്കിടെ മൂന്നാമത് - വീണ്ടും പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

അമ്മയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

നടുക്കം മാറാതെ തമിഴകം; വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ, രണ്ടാഴ്ചക്കിടെ മൂന്നാമത്
നടുക്കം മാറാതെ തമിഴകം; വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ, രണ്ടാഴ്ചക്കിടെ മൂന്നാമത്

By

Published : Jul 26, 2022, 3:51 PM IST

കടല്ലൂര്‍:തമിഴ്നാട്ടില്‍ ആശങ്ക ഉയര്‍ത്തി വീണ്ടും പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണമാണ് സമാന രീതിയില്‍ ആവര്‍ത്തിക്കുന്നത്. കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. അമ്മയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് വിദ്യാര്‍ഥികളില്‍ ആത്മഹത്യ പ്രവണത കൂടുന്നതില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടുക്കം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details