കൊളംബോ:തമിഴ് ദേശീയ സഖ്യം (ടി.എൻ.എ) നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശ്രീലങ്കൻ രാഷ്‌ട്രപതി ഗോതബയ രാജപക്‌സെ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വെള്ളിയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ രാജ്യം പുനഃനിർമിക്കുന്നതിന് സഹകരണം വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജ്യത്തെ പുനഃനിർമിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം, തന്നെ സന്ദർശിച്ച തമിഴ് ദേശീയ സഖ്യം (ടി.എൻ.എ) നേതാക്കളോട് പറഞ്ഞു. രാഷ്‌ട്രത്തിന്‍റെ മുഴുവൻ നേതാവെന്ന നിലയിൽ എല്ലാ സമുദായങ്ങളുടെ കാര്യത്തിലും തുല്യ ശ്രദ്ധ നല്‍കുമെന്ന് രാഷ്ട്രപതി ടി.എൻ.എ നേതാക്കൾക്ക് ഉറപ്പുനൽകി. രാഷ്ട്രപതിയുടെ മാധ്യമ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.